District News
കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് ആവകാശം ഉന്നയിച്ച് മുസ്ലിം ലീഗ്. മുന്നണിയിലെ രണ്ടാം കക്ഷിയെന്ന നിലയില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് ലീഗിന് അര്‍ഹതയുണ്ടെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു വഴങ്ങില്ലെന്നും ലീഗ് നേതാവ് ടി.കെ. അഷ്റഫ് പറഞ്ഞു.
മുന്നണിമര്യാദ പാലിക്കാന്‍ കോണ്‍ഗ്രസ് ബാധ്യസ്ഥരാണെന്നാണ് ലീഗിന്റെ പക്ഷം. ലീഗില്‍ നിന്നും ഡെപ്യൂട്ടി മേയറുണ്ടായിട്ടുള്ള ചരിത്രം മുന്‍പുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ സിപിഐക്ക് ഡെപ്യൂട്ടി മേയര്‍ പദവി നല്‍കിയിരുന്നു. ഈ മാതൃക യുഡിഎഫും പാലിക്കണമെന്നും അഷറഫ് പറഞ്ഞു.
എന്നാൽ ലീഗിന്റെ ആവശ്യത്തോട് കോണ്‍ഗ്രസ് അനുകൂല പ്രതികരണം നടത്തിയിട്ടില്ല. 2010ലും 2015 ലും യുഡിഎഫ് കോണ്‍ഗ്രസ് തന്നെയാണ് ഡെപ്യൂട്ടി മേയര്‍ പദവിയും വഹിച്ചിരുന്നത്. ആ കീഴ്വഴക്കം തെറ്റിക്കേണ്ടതില് എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. പകരം സ്ഥിരംസമിതി അധ്യക്ഷ പദവി നല്കി തണുപ്പിക്കാമെന്നാണ് നിലപാട്.
കലൂര്‍ നോര്‍ത്തില്‍ നിന്നും വിജയിച്ച ടി.കെ. അഷ്റഫ്, കല്‍വത്തിയില്‍ നിന്നും ജയിച്ച ഫൗസിയ മുഹമ്മദ്, മട്ടാഞ്ചേരിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഷീജ നവാസ് എന്നിവരാണ് ലീഗ് കൗണ്‍സിലര്‍മാര്‍. ആറിടത്താണ് ലീഗ് മത്സരിച്ചത്.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിനു പിന്നാലെ കൊച്ചി, തൃശൂർ, കൊല്ലം കോര്‍പ്പറേഷനുകളിലെ മേയര്‍മാരെ തീരുമാനിക്കാനൊരുങ്ങി യുഡിഎഫ്. പാർലമെന്ററി പാർട്ടി ചേർന്ന് തീരുമാനിക്കാനാണ് ധാരണ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ട് പങ്കെടുക്കുന്ന ചർച്ചയിൽ തീരുമാനമുണ്ടാകും.
ദീപ്തി മേരി വർഗീസ്, വി.കെ. മിനിമോൾ, ഷൈനി മാത്യു എന്നിവരാണ് കൊച്ചി മേയർ സ്ഥാനത്തേക്ക് സാധ്യത കല്പിക്കുന്നവർ. അതേസമയം, മേയറെ പാർട്ടി തീരുമാനിക്കുമെന്നും താൻ ഒരു അവകാശവും ഉന്നയിക്കില്ലെന്ന് ദീപ്തി മേരി വർഗീസ് പ്രതികരിച്ചു.
ഒരു ഘടകം മാത്രമല്ല, സാമുദായിക സമവാക്യങ്ങൾ അടക്കം എല്ലാം പാർട്ടി പരിഗണിക്കും എന്നും ദീപ്തി വ്യക്തമാക്കി. ജനങ്ങള്‍ തന്ന വിജയമാണിത്. ജനങ്ങള്‍ ആഗ്രഹിക്കുന്ന വിജയമാണിത്. യുഡിഎഫ് ഭരണത്തിൽ വരണമെന്നും കൊച്ചി നഗരത്തെ കൂടുതൽ വികസിതമാക്കണമെന്നും കൂടുതൽ സുരക്ഷിതമാക്കണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. തങ്ങള്‍ അതുമായി മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.
District News
മുന്‍ സ്ഥിരം സമിതി അധ്യക്ഷരുടെ പോരാട്ടമാണ് കൊച്ചി കോര്പറേഷന് ഒന്നാം ഡിവിഷനായ ഫോര്‍ട്ട്കൊച്ചിയില്‍. മുന്‍ കൗണ്സിലര്കോണ്ഗ്രസിലെ ഷൈനി മാത്യുവും നിലവിലെ കൗണ്‍സിലർ ഷീബ ലാലും (ജനതാദള്‍ സെക്യുലര്‍) തമ്മിലാണ് ഇവിടെ തീപാറുന്ന പോരാട്ടം. ബലപരീക്ഷണത്തിന് ബിജെപിയുടെ മേരി ജയ ജോണും ട്വന്റി 20 യുടെ റേച്ചല്‍ സേവ്യറും രംഗത്തുണ്ട്.
ഇതേ ഡിവിഷനില്‍ നിന്ന് 2015 ല്‍ കൗണ്‍സിലില്‍ എത്തിയതാണ് ഷൈനി മാത്യു. പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയുടെ ഭാര്യ ഉള്‍പ്പെടെ രണ്ട് റിബല്‍ സ്ഥാനാര്‍ഥികളുടെ ഭീഷണിയെ മറികടന്ന് 428 വോട്ടിനായിരുന്നു ഷൈനിയുടെ കന്നി ജയം. മേയര്‍ സ്ഥാനത്തേക്കുവരെ പേര് ഉയര്‍ന്നിരുന്ന ഷൈനി കഴിഞ്ഞ കൗണ്‍സിലില്‍ ടൗണ്‍ പ്ലാനിംഗ് സ്ഥിരം സമിതി അധ്യക്ഷയായിരുന്നു. നിലവില്‍ ആന്റണി കൂരീത്തറയാണ് ഇവിടുത്തെ കൗണ്‍സിലര്‍.
സ്ഥിരം സമിതി അധ്യക്ഷയായിരിക്കെ സൗമൃദ്ധി അറ്റ് കൊച്ചി, ഷീലോഡ്ജ് തുടങ്ങി ശ്രദ്ധേയമായ പദ്ധതികളിലൂടെ പേരെടുത്ത ഷീബ ലാലിന് കുടുംബശ്രീ പ്രവര്‍ത്തകരുടെ പിന്തുണയാണ് കരുത്ത്.
സിറ്റിംഗ് ഡിവിഷനായ നസ്രത്ത് ജനറല്‍ ആയതോടെയാണ് ഷീബ രണ്ടാം അങ്കത്തിനായി ഫോര്‍ട്ട്കൊച്ചിയില്‍ എത്തിയത്.
കല്വത്തിയാണ്, കരുതിയിരിക്കണം
കൊച്ചി: വിമതരുടെ ഭാഗ്യഗ്രൗണ്ടായാണ് കോർപറേഷൻ കൽവത്തി ഡിവിഷൻ വിശേഷിപ്പിക്കപ്പെടുന്നത്. അതിനാൽതന്നെ ഇത്തവണ വളരെ കരുതലോടെയാണ് മുന്നണികൾ ഇവിടെ കരുനീക്കുന്നത്.
മുസ്ലീം ലീഗ് സ്ഥാനാര്‍ഥി ഫൗസിയ സജീറാണ് യുഡിഎഫിനായി മത്സരിക്കുമ്പോൾ ഐഎന്‍എല്ലിന് അനുവദിച്ച സീറ്റില്‍ ഷക്കീല സൈഫുദ്ദീനാണ് എൽഡിഎഫ് സ്ഥാനാര്‍ഥി. ശ്രുതി സുരേന്ദ്രൻ ബിജെപിക്കുവേണ്ടി പോരാടും. സ്വതന്ത്രര്‍ ഉള്‍പ്പെടെ എട്ട് പേരാണ് ഇവിടെ മത്സരരംഗത്തുള്ളത്.
കഴിഞ്ഞ തവണ ഇരു മുന്നണികളെയും ഞെട്ടിച്ച് യുഡിഎഫ് വിമതനായി ടി.കെ. അഷറഫ് ഇവിടെ നിന്നു ജയിച്ചിരുന്നു. തൊട്ടുമുന്നിലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിമത സീനത്ത് റഷീദാണ് വിജയിച്ചത്. ഇത്തവണ യുഡിഎഫിനും എല്‍ഡിഎഫിനും വിമത ഭീഷണിയുണ്ട്. വനിതാ ലീഗ് നേതാവ് സജി കബീറാണ് യുഡിഎഫ് വിമത. ജനാധിപത്യ മഹിളാ അസോസിയേഷന് വില്ലേജ് പ്രസിഡന്റ് സീനത്ത് സത്താറാണ് എല്‍ഡിഎഫിനെതിരെ വിമതയായി രംഗത്തുള്ളത്.
വാര്‍ഡ് പുനര്‍ നിര്‍ണയത്തില്‍ ബിജെപി സ്വാധീനമുള്ള പഴയ അമരാവതി ഡിവിഷനിലെ ഒരു ഭാഗം രണ്ടാം ഡിവിഷനില്‍ ചേര്‍ത്തിരുന്നു.
District News
1. ഫോര്‍ട്ട്കൊച്ചി
ഷൈനി മാത്യു (യുഡിഎഫ് കോണ്‍), ഷീബ ലാല്‍ (എല്‍ഡിഎഫ് ജെഡിഎസ്), മേരി ജയ ജോണ്‍ (എന്‍ഡിഎ ബിജെപി), റെയ്ച്ചല്‍ സേവ്യര്‍ (ട്വന്റി20)
2. കല്‍വത്തി
ഫൗസിയ മുഹമ്മദ് (യുഡിഎഫ് മുസ്ലീം ലീഗ്), ഷക്കീഷ സൈഫുദീന്‍ (എല്‍ഡിഎഫ് സിപിഎം), എസ്.എസ്. ശ്രുതി (എന്‍ഡിഎ ബിജെപി), റിന്‍സില മുഹമ്മദ് (എസ്ഡിപിഐ), കെ.എ. ഫര്‍സാന (സ്വത), ഷക്കീല (സ്വത), സജീന (സ്വത), സീനത്ത് (സ്വത), സെലിഖത്ത് (സ്വത)
3. ഈരവേലി
റഹീന റഫീഖ് (യുഡിഎഫ് കോണ്‍), സബീല ഇസ്മുദീന്‍ (എല്‍ഡിഎഫ്, സിപിഎം), ജെസി അഗസ്റ്റിന് (ട്വന്റി20), നസ്രിന് ഷഹീര്‍ (എസ്ഡിപിഐ), എ.എച്ച്. നെജുമത്ത് (വെല്‍ഫെയര്‍ പാര്‍ട്ടി), സുനിത ഷമീര്‍ (ഇപിഐ), ജഗീന ജലാല്‍ (സ്വത)
4. കരിപ്പാലം
കെ.എ. മനാഫ് (യുഡിഎഫ് കോണ്‍), രേഷ്മ രമേശ് (എല്‍ഡിഎഫ് സിപിഎം), എസ്. ശ്രീനി (എന്‍ഡിഎ ബിജെപി), ഇ.എച്ച്. ഹനീഷ് (ട്വന്റി 20), സരോജം സുരേന്ദ്രന് (സ്വത)
5. ചെറളായി
ആര്. മീന (യുഡിഎഫ് കോണ്‍), രുഗ്മിണി നമ്പീശന് (എല്‍ഡിഎഫ് സ്വത), പ്രവിത വിജയകുമാര്‍ (എന്‍ഡിഎ ബിജെപി), വി.ബി. സൈനബ (ട്വന്റി 20), ശ്യാമള എസ്. പ്രഭു (സ്വത)
6. മട്ടാഞ്ചേരി
ഷീജ നവാസ് (യുഡിഎഫ് മുസ്ലീം ലീഗ്), പി.എച്ച്. അനില (എല്‍ഡിഎഫ് സിപിഐ), ബി. രാധ (ട്വന്റി20), ലൈല (സ്വത), സുഫൈറ സിയാദ് (സ്വത)
7. ചക്കാമാടം
സുനിത അഷറഫ് (യുഡിഎഫ് സ്വത), സുഹാന സുബൈര്‍ (എല്‍ഡിഎഫ് സിപിഎം), സുനിത രൂപേഷ് (എന്‍ഡിഎ ബിജെപി), ആസ്മ (സ്വത), എ.എസ്. ഷെഹീന (സ്വത)
8. കരുവേലിപ്പടി
കവിത ഹരികുമാര്‍ (യുഡിഎഫ് കോണ്‍), റോസിലി ജൂഡ് (എല്‍ഡിഎഫ് സിപിഎം), ജലജ രാമകൃഷ്ണന് (എന്‍ഡിഎ ബിജെപി), ഒ.എ. ജെയിന് (ട്വന്റി20), കെ.വി. സിന്ധു (സ്വത), റോസ്ലി ജൂഡ് (സ്വത), കെ.എ. അഹ്സാന (സ്വത)
9. ഐലൻഡ് നോര്‍ത്ത്
ആന്റണി കുരീത്തറ (യുഡിഎഫ് കോണ്‍), ശിവപ്രസാദ് (എല്‍ഡിഎഫ് സ്വത), ടി. പത്മകുമാരി (എന്‍ഡിഎ ബിജെപി), അഗസ്റ്റിന് സിജുമോന്‍ (ട്വന്റി20)
10. രവിപുരം
ജൂഡി ആന്റണി (യുഡിഎഫ് കോണ്‍), എസ്.ശശികല (എല്‍ഡിഎഫ്, സ്വത)
സി.ജി. രാജഗോപാല്‍ (എന്‍ഡിഎ ബിജെപി), അനിത തോമസ് (ട്വന്റി20), ഡെന്നി പോള്‍ (സ്വത), സംഗീത് ദേവിദാസ് (സ്വത)
11. എറണാകുളം സൗത്ത്
കെ.വി.പി. കൃഷ്ണകുമാര്‍ (യുഡിഎഫ് കോണ്‍), ഷീല മോഹന്‍ (എല്‍ഡിഎഫ്, സിപിഐ), പി.ഐശ്വര്യ (എന്‍ഡിഎ ബിജെപി), കെ.ജെ. അലക്സ് (ട്വന്റി20)
12. ഗാന്ധിനഗര്‍
നിര്‍മല ടീച്ചര്‍ (യുഡിഎഫ് കോണ്‍), ടി.മായാദേവി (എല്‍ഡഎഫ് സിപിഎം), കെ.എസ്. സന്ധ്യ (എന്‍ഡിഎ ബിജെപി), ലില്ലി ജോസഫ് (ട്വന്റി20)
13. കതൃക്കടവ്
റിയ ലോറന്‍സ് (യുഡിഎഫ് കോണ്‍), ഗ്രേസി ജോസഫ് (എല്‍ഡിഎഫ് സ്വത),
പ്രീപ്തി രാജ് (എന്‍ഡിഎ ബിജെപി), ഷിജി ബിജോയ് (ട്വന്റി20), ലാന്‍സ് ജോഷി ഫെര്‍ണാണ്ടസ് (സ്വത)
14. എറണാകുളം സെന്‍ട്രല്‍
മനു ജേക്കബ് (യുഡിഎഫ് കോണ്‍), എന്‍.എസ്. ഭാഗ്യലക്ഷ്മി (എല്‍ഡിഎഫ് സ്വത), സുധ ദിലീപ്കുമാര് (എന്‍ഡിഎ ബിജെപി), ജയ്സണ്‍ (ട്വന്റി20), സുധര്‍മ (സ്വത)
15. എറണാകുളം നോര്‍ത്ത്
ടൈസണ്‍ മാത്യു (യുഡിഎഫ് കോണ്‍), ഷാജി ജോര്‍ജ് പ്രണത (എല്‍ഡിഎഫ് സ്വത), നവീന്‍ കമ്മത്ത് (എന്‍ഡിഎ ബിജെപി), മത്തായി വര്‍ക്കി (ഇപിഐ), ജോര്‍ജ് (ട്വന്റി20)
16. കലൂര്‍ സൗത്ത്
എം.ജി. അരിസ്റ്റോട്ടില്‍ (യുഡിഎഫ് കോണ്‍), കെ.വി. മനോജ് (എല്‍ഡിഎഫ് സിപിഎം), അനില്‍കുമാര്‍ (എന്‍ഡിഎ ബിജെപി),
ജോസ് ലോറന്‍സ് (ട്വന്റി20), ശിവദാസന്‍ നാലടിത്തുണ്ടിയില് (സ്വത)
17. കലൂര്‍ നോര്‍ത്ത്
ടി.കെ. അഷറഫ് (യുഡിഎഫ് മുസ്ലീം ലീഗ്), പി.എം. ഹാരിസ് (എല്‍ഡിഎഫ് സിപിഎം), പ്രദീപ് കുമാര്‍ (എന്‍ഡിഎ ബിഡിജെഎസ്), ജോജോ മാത്യു (ട്വന്റി20), സുബൈര്‍ കളപ്പുരയ്ക്കല്‍ (എസ്ഡിപിഐ), മാഹിന്‍ (പിഡിപി)
18. തൃക്കണാര്‍വട്ടം
ഷിറാസ് ബാവ (യുഡിഎഫ് മുസ്ലീം ലീഗ്), സി.എ. ഷക്കീര്‍ (എല്‍ഡിഎഫ് സിപിഐ), ഡോ. ജലജ എസ്. ആചാര്യ (എന്‍ഡിഎ ബിജെപി), രജനീകാന്തന്‍ (ട്വന്റി20), സുഭാഷ് (എന്‍സിപി), ആദില്‍ ഹുസൈന് (എസ്ഡിപിഐ), റിയാസ് യൂസഫ് (വെല്‍ഫെയര്‍ പാര്‍ട്ടി), പി.എ. നസീബ് (സ്വത), കെ.എസ്. മുര്‍ത്താസ് (സ്വത)
19. അയ്യപ്പന്‍കാവ്
ദീപക് ജോയ് (യുഡിഎഫ് കോണ്‍), സന്തോഷ് ജോസഫ് (എല്‍ഡിഎഫ് സ്വത),
കെ.ജിതേഷ് ചന്ദ്രന് (എന്‍ഡിഎ ബിജെപി), രാജു കെ. ജോസ് (ട്വന്റി20), സുജിത്ത് സി. സുകുമാരന്‍ (ആംആദ്മി)
20. പൊറ്റക്കുഴി
സെറീന ജോര്‍ജ് (യുഡിഎഫ് കോണ്‍), ബ്രിജിത്ത് ആഷ്വിന് (എല്‍ഡിഎഫ് സിപിഐ), ആര്.ശ്വേത (എന്‍ഡിഎ ബിജെപി), സുധിന ഖാലിദ് (സ്വത)
21. എളമക്കര സൗത്ത്
വി.ആര്. സുധീര്‍ (യുഡിഎഫ് കോണ്‍), ആര്.നിഷാദ് ബാബു (എല്‍ഡിഎഫ് സിപിഎം), കെ.കെ. പീതാംമ്പരന് (എന്‍ഡിഎ ബിഡിജെഎസ്), എസ്.കൃഷ്ണകുമാര്‍ (ട്വന്റി20), കെ.പി. പീറ്റര്‍ (സ്വത), എം.പി. സുധീര്‍ (സ്വത)
22. പച്ചാളം
ആല്‍ബര്‍ട് അമ്പലത്തിങ്കല്‍ (യുഡിഎഫ് കോണ്‍), ഇ.എം. സുനില്‍കുമാര്‍ (എല്‍ഡിഎഫ് സിപിഎം), എന്‍. രാധാകൃഷ്ണന് (എന്‍ഡിഎ എന്‍കെസി), ജീവന് ജേക്കബ് (ട്വന്റി20)
23. തട്ടാഴം
സിബി ജോണ്‍ (യുഡിഎഫ് കോണ്‍), എസ്.ജെ. ആന്റണി (എല്‍ഡിഎഫ് സിപിഎം), എം.രാജേഷ് (എന്‍ഡിഎ ബിജെപി), ജോസ് കെ.ജോര്‍ജ് (ട്വന്റി20)
24. വടുതല വെസ്റ്റ്
ജിസ്മി ജെറാള്‍ഡ് (യുഡിഎഫ് കോണ്‍), മേരി ജോര്‍ജ് (എല്‍ഡിഎഫ് ജെഡിഎസ്), ബീന നന്ദകുമാര്‍ (എന്‍ഡിഎ ബിഡിജെഎസ്)
25. വടുതല ഈസ്റ്റ്
ഹെന്‍ട്രി ഓസ്റ്റിന്‍ (യുഡിഎഫ് കോണ്‍), ഒ.പി. സുനില്‍ (എല്‍ഡിഎഫ് സിപിഎം), മനോജ്കുമാര്‍ (എന്‍ഡിഎ ബിജെപി), അനിത മത്തായി (ഇപിഐ)
26. എളമക്കര നോര്‍ത്ത്
അഡ്വ. രഞ്ജിനി ബേബി (യുഡിഎഫ് കോണ്‍), ബീന മഹേഷ് (എല്‍ഡിഎഫ് സിപിഎം), അഡ്വ. എം.ജി. നിമിഷ (എന്‍ഡിഎ ബിജെപി), ഡോ.കെ.ടി. സ്മിത (ട്വന്റി 20)
27. പുതുക്കലവട്ടം
സീന ഗോകുലന് (യുഡിഎഫ് കോണ്‍), വി.ആര്. ഗിരീഷ്കുമാര്‍ (എല്‍ഡിഎഫ് സിപിഎം), കെ.എസ്. രാജേഷ് (എന്‍ഡിഎ ബിജെപി), ജൂണോ ജോസി (ട്വന്റി 20), എബിന് ആന്റണി (സ്വത)
28. കുന്നുംപുറം
പ്രിയ രാജേഷ് (യുഡിഎഫ് കോണ്‍), അംബിക സുദര്ശന് (എല്‍ഡിഎഫ് സിപിഎം), അമൃത സെല്‍വരാജ് (എന്‍ഡിഎ ബിജെപി)
29. പോണേക്കര
നിമ്മി മറിയം (യുഡിഎഫ് കോണ്‍), ലിസ പയസ് (എല്‍ഡിഎഫ് സ്വത), ദിവ്യ ജയപ്രകാശ് (എന്‍ഡിഎ ബിജെപി), ഷബാനത്ത് (ട്വന്റി 20)
30. ഇടപ്പള്ളി
അബ്ദുള്‍ ലത്തീഫ് (യുഡിഎഫ് കോണ്‍), ദീപ വര്‍മ (എല്‍ഡിഎഫ് സിപിഎം), സി.നന്ദകുമാര്‍ (എന്‍ഡിഎ ബിജെപി)
31. ചങ്ങമ്പുഴ
സിനി ആനന്ദ് (യുഡിഎഫ് കോണ്‍), പി.അനിത (എല്‍ഡിഎഫ് സിപിഎം), പ്രിയ പ്രവീണ്‍ (എന്‍ഡിഎ ബിജെപി)
32. ദേവന്‍കുളങ്ങര
കെ.എ. വിജയകുമാര്‍ (യുഡിഎഫ് കോണ്‍), എസ്.എന്‍. രാജേഷ് (എല്‍ഡിഎഫ് സിപിഎം), ശാന്ത വിജയന് (എന്‍ഡിഎ ബിജെപി)
33. പാലാരിവട്ടം
വി.കെ. മിനിമോള്‍ (യുഡിഎഫ് കോണ്‍), ആര്.രതീഷ് (എല്‍ഡിഎഫ് സിപിഎം), കെ.ആര്. രാജേന്ദ്രന് (എന്‍ഡിഎ ബിജെപി), ടോം കെ.ജോര്‍ജ് (ട്വന്റി 20), ജോസഫ് അലക്സ് (സ്വത), സനീഷ് (സ്വത)
34. സ്റ്റേഡിയം
ദീപ്തി മേരി വര്‍ഗീസ് (യുഡിഎഫ് കോണ്‍), ജോര്‍ജ് നാനാട്ട് (എല്‍ഡിഎഫ് സ്വത) , ജെ.അശോകന് (എന്‍ഡിഎ ബിഡിജെഎസ്), ഡോ.ഡിന്നി മാത്യു (ട്വന്റി 20), കെ.പി. തോമസ് പോള്‍ (ആംആദ്മി)
35. കാരണക്കോടം
ഗേളി റോബര്‍ട്ട് (യുഡിഎഫ് കോണ്‍), അജി ഫ്രാന്‍സിസ് (എല്‍ഡിഎഫ് സിപിഎം), മഞ്ജു ലഹിതന്‍ (എന്‍ഡിഎ ബിജെപി)
36. പുതിയറോഡ്
മോളി ചാര്‍ളി (യുഡിഎഫ് കോണ്‍), റീന ടീച്ചര്‍ (എല്‍ഡിഎഫ സ്വത), ശര്മിദ ബാബുരാജ് (എന്‍ഡിഎ ബിജെപി), കുസുമം ടീച്ചർ (ട്വന്റി 20), മേരി ജിജി (ഇപിഐ)
37. പാടിവട്ടം
ഷിബി സോമന് (യുഡിഎഫ് കോണ്‍), ഷൈനി അനില്‍കുമാര്‍ (എല്‍ഡിഎഫ് സിപിഎം), ഷൈമ പാര്‍വതി (ബിജെപി), സ്റ്റെഫി ജോസഫ് (ട്വന്റി 20)
38. വെണ്ണല
സാബു കോറോത്ത് (യുഡിഎഫ് കോണ്‍), എം.ബി. മുരളീധരന് (എല്‍ഡിഎഫ് സിപിഎം), എം.എ. രാജേഷ്കുമാര്‍ (എന്‍ഡിഎ ബിജെപി), അന്‍വര്‍ വെണ്ണല (ട്വന്റി 20), ഗിരീഷ് വെണ്ണല (ഇപിഐ)
39. ചക്കരപ്പറമ്പ്
പി.എം. നസീമ (യുഡിഎഫ് കോണ്‍), വിമിത ബിജോയ് (എല്‍ഡിഎഫ് സിപിഎം), പി.എ. ശാരദാമണി (എന്‍ഡിഎ ബിജെപി), ഫാത്തിമ അന്‍വര്‍ (ട്വന്റി 20), ഫസീല ഷെമീര്‍ (സ്വത)
40. ചളിക്കവട്ടം
ബിന്ദു വിജു (യുഡിഎഫ് കോണ്‍), രേഷ്മ അബി (എല്‍ഡിഎഫ് സിപിഎം), സുജാത ടീച്ചര്‍ (ട്വന്റി 20)
41. തമ്മനം
ദിവ്യ രാജേഷ് (യുഡിഎഫ് കോണ്‍), സുമ സുന്ദരന്‍ (എല്‍ഡിഎഫ് സിപിഎം), സജിനി (ബിജെപി), ശാലിനി രാജേഷ് (ട്വന്റി 20)
42. എളംകുളം
പി.ഡി. നിഷ (യുഡിഎഫ് കോണ്‍), കല സാജു (എല്‍ഡിഎഫ് സ്വത), ജ്യോതി കൃഷ്ണ (എന്‍ഡിഎ ബിജെപി)
43. ഗിരിനഗര്‍
പി.ഡി. മാര്ട്ടിന് (യുഡിഎഫ് കോണ്‍), ലക്ഷ്മി ബോസ് (എല്‍ഡിഎഫ് സ്വത), ടി.പി. സിന്ധുമോള്‍ (എന്‍ഡിഎ ബിജെപി), കെ.ജെ. പോള്‍സണ്‍ (ട്വന്റി 20), മാലിനി കുറുപ്പ് (സ്വത), പി.ബി. ലതീഷ് (സ്വത), സിന്ധു (സ്വത)
44. പൊന്നുരുന്നി
എം.എക്സ്. സെബാസ്റ്റ്യന്‍ (യുഡിഎഫ് കോണ്‍), കെ.കെ. പ്രദീപ്കുമാര്‍ (എല്‍ഡിഎഫ് സിപിഎം), ശ്രീകുമാര്‍ തട്ടാരത്ത് (എന്‍ഡിഎ ബിഡിജെഎസ്), സുധീര്‍ മോഹന്‍ (ട്വന്റി 20), എഡ്വേര്‍ഡ് സിബി (സ്വത), പ്രദീപ്കുമാര്‍ (സ്വത), കെ.ആര്. സെബാസ്റ്റ്യന്‍ (സ്വത)
45. പൊന്നിരുന്നി ഈസ്റ്റ്
ജയിന് ടീച്ചര്‍ (യുഡിഎഫ് ആര്‍എസ്പി), ബീന ദിവാകരന് (എല്‍ഡിഎഫ് സിപിഎം), സുനിത ഡിക്സന് (എന്‍ഡിഎ ബിജെപി), സുനിത (സ്വത), സുനിത സുനില്‍കുമാര്‍ (സ്വത), റീന (സ്വത)
46. വൈറ്റില
വി.പി. ചന്ദ്രന് (യുഡിഎഫ് സ്വത), എ.ബി. സാബു (എല്‍ഡിഎഫ് സിപിഎം), ആര്. സാഗിള്‍ (എന്‍ഡിഎ ബിജെപി), വിഷ്ണു പ്രണാം (ട്വന്റി 20), ചന്ദ്രന് (സ്വത)
47. പൂണിത്തുറ
സേവ്യര്‍ പി. ആന്റണി (യുഡിഎഫ് കോണ്‍), മാര്ട്ടിന് പയ്യപ്പിള്ളി (എല്‍ഡിഎഫ് സ്വത), ജയിംസ് മാത്യു (എന്‍ഡിഎ ബിജെപി), ഷിജു ആന്റണി (ട്വന്റി 20), സേവ്യര്‍ (സ്വത), ഹരീഷ് കുമാര്‍ (സ്വത)
48. വൈറ്റില ജനത
അനു കെ. തങ്കച്ചന് (യുഡിഎഫ് കോണ്‍), ബൈജു തോട്ടാളി (എല്‍ഡിഎഫ് സ്വത), എന്‍.വി. സുധീപ് (എന്‍ഡിഎ ബിജെപി), ഫോജി ജോണ്‍ (ട്വന്റി 20)
49. കടവന്ത്ര
ജിസണ് ജോര്‍ജ് (യുഡിഎഫ് കേരള കോണ്‍ഗ്രസ്), ജോണ്സണ് മാഷ് (എല്‍ഡിഎഫ് കെസിഎം), കെ.ആര്. വേണുഗോപാല്‍ (എന്‍ഡിഎ ബിജെപി), അഞ്ജു ഫിലിപ്പ് (ട്വന്റി 20)
50. പനമ്പിള്ളിനഗര്‍
ആന്റണി പൈനുംതറ (യുഡിഎഫ് കോണ്‍), കുര്യന് ഏബ്രഹാം (എല്‍ഡിഎഫ് എന്‍സിപി), പത്മജ എസ്. മേനോന് (എന്‍ഡിഎ ബിജെപി), മിഥുന് മോഹന്‍ (ട്വന്റി 20)
51. പെരുമാനൂര്‍
കെ.എക്സ്. ഫ്രാന്‍സിസ് (യുഡിഎഫ് കോണ്‍), ജോണ്സണ് ലോപ്പസ് (എല്‍ഡിഎഫ് കെസിഎം), ആന്റണി ഈരത്തറ (എന്‍ഡിഎ ബിഡിജെഎസ്), സിനി അനീഷ് (ട്വന്റി 20)
52. കോന്തുരുത്തി
കെ.എസ്. അഭിഷേക് (യുഡിഎഫ് കോണ്‍), പി.ആര്. റെനീഷ് (എല്‍ഡിഎഫ് സിപിഎം), ടി.ജി. സുനില്‍കുമാര്‍ (എന്‍ഡിഎ ശിവസേന), ചിത്രന് (ട്വന്റി 20)
53. തേവര
ക്രിസ്റ്റീന സിക്കേര (യുഡിഎഫ് കേരള കോണ്‍ഗ്രസ്), എലിസബത്ത് ടീച്ചര്‍ (എല്‍ഡിഎഫ് സിപിഎം), ലിഷ സന്തോഷ് (എന്‍ഡിഎ ബിജെപി)
54. ഐലൻഡ് സൗത്ത്
ഷാകൃത സുരേഷ്ബാബു (യുഡിഎഫ് കോണ്‍), നിമിഷ ബാബു (എല്‍ഡിഎഫ് സിപിഎം), പി.ജി മഞ്ജുഷ (എന്‍ഡിഎ ബിജെപി), ഹാജറ (ട്വന്റി 20)
55. കടേഭാഗം
മോളി ഉദയന്‍ (യുഡിഎഫ് കോണ്‍), അശ്വതി ജോഷി (എല്‍ഡിഎഫ് സിപിഎം), മഞ്ജുഷ രാജീവന് (എന്‍ഡഎ ബിജെപി)
56. പള്ളുരുത്തി ഈസ്റ്റ്
നീതു തമ്പി (യുഡിഎഫ് കോണ്‍), എന്‍.പി. ശാന്തിനി (എല്‍ഡിഎഫ് സിപിഎം), സലീല അശോകന് (എന്‍ഡിഎ ബിജെപി), ഷമീന (സ്വത)
57. തഴപ്പ്
രാജി രാജന് (യുഡിഎഫ് മുസ്ലീം ലീഗ്), സുജാത ബാബു (എല്‍ഡിഎഫ് സിപിഎം), നീതുമോള്‍ (എസ്ഡിപിഐ)
58. ഇടക്കൊച്ചി നോര്‍ത്ത്
ബിജു അറക്കപ്പാടത്ത് (യുഡിഎഫ് കോണ്‍), കെ.ജെ. ബേസില്‍ (എല്‍ഡിഎഫ് കോണ്‍ഗ്രസ് എസ്), എം.ഡി. സുരേന്ദ്രന് (എന്‍ഡിഎ ബിജെപി), ഫ്രാന്‍സിസ് (ട്വന്റി 20)
59. ഇടക്കൊച്ചി സൗത്ത്
ലസിത പീറ്റര്‍ (യുഡിഎഫ് കോണ്‍), ഷാനി ജസ്റ്റിന് (എല്‍ഡിഎഫ് സിപിഎം), ജോസ്ന പീറ്റര്‍ (എന്‍ഡിഎ ബിജെപി), നിമ്മി ആന്റണി (ട്വന്റി 20)
60. പെരുമ്പടപ്പ്
സജന യോശുദാസ് (യുഡിഎഫ് കോണ്‍), എന്‍.എസ്. ലിഖിത (എല്‍ഡിഎഫ് സിപിഐ), റിജാന ജി.രാജ് (എന്‍ഡിഎ ബിജെപി), സീന വില്യം (ട്വന്റി 20), ലൂസി ജോസഫ് (ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫ്രണ്ട്), ഹസീന നജീബ് (സ്വത)
61. കോണം
പി.രാജേഷ് (യുഡിഎഫ് സിഎംപി), സി.ആര്. ബിജു (എല്‍ഡിഎഫ് സിപിഎം), എന്‍.പി. മധുസൂദനന് (എന്‍ഡിഎ ബിജെപി), ടി.ജെ. ജോണ്സണ് (ട്വന്റി 20), കെ.ആര്. പ്രേമകുമാര്‍ (സ്വത)
62. പള്ളുരുത്തി കച്ചേരിപ്പടി
എന്‍.ആര്. ശ്രീകുമാര്‍ (യുഡിഎഫ് കോണ്‍), വി.എ. ശ്രീജിത്ത് (എല്‍ഡിഎഫ് സിപിഎം), ജോഷി കൈതവളപ്പില്‍ (എന്‍ഡിഎ എന്‍പിപി), വിനീഷ് വിശ്വംഭരന് (എസ്ഡിപിഐ), റഫീക്ക് (പിഡിപി), കെ.പി. ദേവരാജന്‍ (സ്വത), ദാസന് (സ്വത)
63. നമ്പ്യാപുരം
ഷീജ പടിപ്പുരക്കല്‍ (യുഡിഎഫ് കോണ്‍), റാഷിദ ഹുസൈന് (എല്‍ഡിഎഫ് സിപിഎം), രഞ്ജിനി (എന്‍ഡിഎ ബിജെപി), ജാസ്മിന് ഷമീര്‍, (എസ്ഡിപിഐ), പ്രസന്ന പ്രദീപ് (സ്വത), റഹീസ സലാം (സ്വത), റഷീദ (സ്വത)
64. പള്ളുരുത്തി
ഗീത പ്രഭാകരന് (യുഡിഎഫ് കോണ്‍), നീതു പ്രശാന്ത് (എല്‍ഡിഎഫ് സിപിഎം), ബിന്ദു കണ്ണന് (എന്‍ഡിഎ ബിഡിജെഎസ്)
65. പുല്ലാര്‍ദേശം
മഞ്ജു എസ്.ബാബു (യുഡിഎഫ് കോണ്‍), ഹേമ ടീച്ചര്‍ (എല്‍ഡിഎഫ് സിപിഎം), പി.ആര്. അപര്‍ണ (എന്‍ഡിഎ ബിജെപി)
66. തറേഭാഗം
ജാന്‍സി ജോസഫ് (യുഡിഎഫ് കോണ്‍), ലെവിത നെല്‍സണ്‍ (എല്‍ഡിഎഫ് സിപിഎം), സി.എം. ത്രേസ്യാമ്മ മിനി (എന്‍ഡിഎ ബിജെപി), ഷീല (ട്വന്റി 20)
67. തോപ്പുംപടി
ജോസഫ് സുമിത് (യുഡിഎഫ് കോണ്‍), ഷീബ ഡ്യൂറോം (എല്‍ഡിഎഫ് സ്വത), തെരേസ പെട്രീഷ (എന്‍ഡിഎ ബിഡിജെഎസ്), ജോസി (ട്വന്റി 20)
68. മുണ്ടംവേലി ഈസ്റ്റ്
കെ.കെ. കുഞ്ഞച്ചന് (യുഡിഎഫ് കോണ്‍), കെ.ജെ. പ്രകാശന് (എല്ഡിഎഫ്സ്വത), വി.പി. ഷാജി (എന്‍ഡിഎ ബിജെപി), ജയന്തി സുധീഷ് (ട്വന്റി 20), അഭിലാഷ് (സ്വത), ആഷ്ലി ജേക്കബ് (സ്വത)
69. മുണ്ടംവേലി
ലിസി സുമി (യുഡിഎഫ് കോണ്‍), മേരി കലിസ്റ്റ പ്രകാശന് (എല്‍ഡിഎഫ് എന്‍സിപി), അമ്പിളി മുരളീധരന് (എന്‍ഡിഎ ബിഡിജെഎസ്), മരിയ എഡ്വിജ് (ട്വന്റി 20)
70. മനാശേരി
കെ.ജെ. റക്സി (യുഡിഎഫ് കോണ്‍), നിഷ ജോസഫ് (എല്‍ഡിഎഫ് സിപിഎം), ജോയിസ് (ട്വന്റി 20), സോഫി രാജു (സ്വത)
71. മൂലങ്കുഴി
ഷൈല തദേവൂസ് (യുഡിഎഫ് കോണ്‍), ജോസഫ് ഫെര്‍ണാണ്ടസ് (എല്‍ഡിഎഫ് സിപിഎം), ജൂഡ് ഗോഡ്വിന് റോഷന് (എന്‍ഡിഎ ബിജെപി), സൗമ്യ കുരുവിള (ട്വന്റി 20), കെ.ജി. ആന്റണി (സ്വത), ആന്റണി (സ്വത)
72. ചുള്ളിക്കല്‍
സെബാസ്റ്റ്യന്‍ ആന്റണി (യുഡിഎഫ് കോണ്‍), ആന്റണി ഫ്രാന്‍സിസ് (എല്‍ഡിഎഫ് സ്വത), സിയുസണ് വെളിക്കകത്ത് (എന്‍ഡിഎ ബിജെപി), കെ.ജെ. റാഫേല്‍ (ട്വന്റി 20), ആര്.എ. മുജീബ് റഹ്മാന് (ആംആദ്മി), ബാസ്റ്റിന് ബാബു (സ്വത), ജോണ്സണ് (സ്വത)
73. നസ്രത്ത്
കെ.എസ്. പ്രമോദ് (യുഡിഎഫ് കോണ്‍), പി.ജെ. ദാസന് (എല്‍ഡിഎഫ് സിപിഎം), പി.എ. റാഫേല്‍ (എന്‍ഡിഎ ബിജെപി), ഓസ്റ്റിന്‍ ബ്രൂസ് (ട്വന്റി 20), കെ.ജോണ്‍ ആന്റണി (ആംആദ്മി), ജാന്‍സി (സ്വത)
74. പനയപ്പിള്ളി
എലിസബത്ത് ജയിംസ് (യുഡിഎഫ് കോണ്‍), ബിന്‍സി ബൈജു (എല്‍ഡിഎഫ് കേരള കോണ്‍ഗ്രസ് എം), അശ്വതി ഗിരീഷ് (എന്‍ഡിഎ ബിജെപി), ട്രീസ ലിജിമോള്‍ (ട്വന്റി 20), ഷീബ സാലി (സ്വത), മേരി ഷാരോണ്‍ (സ്വത), വി.ബി. ലോഷിമ (സ്വത), മിനി (സ്വത)
75. അമരാവതി
കെ.ജി. പീറ്റര്‍ (യുഡിഎഫ് കോണ്‍), കെ.എ. അജേഷ് (എല്‍ഡിഎഫ് സിപിഎം), പ്രിയ പ്രശാന്ത് (എന്‍ഡിഎ ബിജെപി), മോഹന്‍ (ട്വന്റി 20), സ്റ്റാന്‍ലി പൗലോസ് (സ്വത), ലിജ (സ്വത), സതീഷ് (സ്വത)
76. ഫോര്‍ട്ട്കൊച്ചി വെളി
റോസ് മേരി വില്‍സണ്‍ (യുഡിഎഫ് കോണ്‍), മഞ്ജുള അനില്‍കുമാര്‍ (എല്‍ഡിഎഫ് സിപിഎം), ശ്രീജ രമേശ് (എന്‍ഡിഎ ബിജെപി), ഷീല ടീച്ചര്‍ (ട്വന്റി 20)
Kerala
കൊച്ചി: കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ സിപിഐ വിട്ടു. സ്ഥാനാർഥി നിർണയത്തിൽ മതിയായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് അൻസിയ സിപിഐയിൽ നിന്ന് രാജിവച്ചത്.
മെമ്പർഷിപ്പ് പോലും ഇല്ലാത്തയാൾക്ക് സീറ്റ് നൽകിയെന്നും പ്രസ്ഥാനം വ്യക്തികളിൽ ഒതുങ്ങുന്നുവെന്നും അൻസിയ കുറ്റപ്പെടുത്തി. പാർട്ടിവിട്ടെങ്കിലും മുന്നണിയിൽ തുടരുമെന്ന് അൻസിയ വ്യക്തമാക്കി.
ലീഗിന്റെ തട്ടകത്തിൽ നിന്നാണ് ജയിച്ച് വന്നത്. പ്രതിസന്ധികൾ പാർട്ടിയോട് പറഞ്ഞിരുന്നുവെന്നും പാർട്ടിയുടെ പിന്തുണ ഉണ്ടായില്ലെന്നും അൻസിയ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിലേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ച് എൽഡിഎഫ്. 70 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
76 ഡിവിഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പൂണിത്തുറ, മട്ടാഞ്ചേരി, ഗിരിനഗർ, കടവന്ത്ര, പെരുമാനൂർ, പനമ്പള്ളി നഗർ എന്നീ ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും.
58 സീറ്റുകളിൽ സിപിഎം മത്സരിക്കും. ആറ് സീറ്റുകളിൽ സിപിഐയും ഓരോ സീറ്റുകളിൽ വീതം കേരള കോൺഗ്രസ് എമ്മും എൻസിപിയും മത്സരിക്കും. കൽവത്തി, ഐലന്റ് നോർത്ത് ഡിവിഷനുകളിൽ ഇടത് സ്വതന്ത്ര സ്ഥാനാർഥികൾ മത്സരിക്കും. ജനതാദൾ-എസ് രണ്ട് ഡിവിഷനുകളിലും മത്സരിക്കും.
District News
നിര്‍മാണ അഴിമതി ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം
കൊച്ചി: കാല് നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത കൊച്ചി കോര്‍പറേഷന്റെ പുതിയ ആസ്ഥാന മന്ദിരത്തിലെ ആദ്യ കൗണ്‍സില്‍ യോഗം ഇന്ന് ചേരും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് കൗണ്‍സില്‍ ആരംഭിക്കുക.സാങ്കേതികത്വങ്ങളില്‍ കുടുങ്ങി നിലച്ചുപോയ നിര്‍മാണം പൂര്‍ത്തീകരിക്കാനായത് മേയര്‍ എം. അനില്‍കുമാറിന്റെ ഇച്ഛശക്തിയുടെ പ്രതീകമായി ഭരണപക്ഷം ഉയര്‍ത്തുമ്പോള്‍ നിര്‍മാണത്തിലെ അഴിമതികള്‍ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
പുതിയ ആസ്ഥാന മന്ദിരത്തിലെ ആദ്യ കൗണ്‍സില്‍ ബഹളത്തിലും സമരത്തിലും മുക്കി തിളക്കം നഷ്ടപ്പെടുത്തുന്നതിനോട് പ്രതിപക്ഷത്തിന് താത്പര്യമില്ല. എന്നാല്‍ നിര്‍മാണത്തിലെ അഴിമതി ഉയര്‍ത്തിക്കാട്ടുമെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ജി. അരിസ്റ്റോട്ടിലും പറഞ്ഞു.
സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ കുടുതല്‍ തുകയ്ക്കാണ് അവസാന ഘട്ടത്തില്‍ മേയര്‍ കരാറുകള്‍ നല്‍കിയതെന്നാണ് യുഡിഎഫിന്റെ ആക്ഷേപം. ഇതുമൂലം നിര്‍മാണ ചിലവ് 61 കോടിയായി ഉയര്‍ന്നു.
32 കോടി മാത്രമാണ് ഇതുവരെ നല്കിയിട്ടുള്ളു. ശേഷിക്കുന്ന തുക നല്‍കേണ്ട ഉത്തരവാദിത്വം അടുത്ത കൗണ്‍സിലിന്റെ ചുമലില്‍ കെട്ടിവയ്ക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്യുമെന്നും ഇരുവരും പറഞ്ഞു.
പ്രതിപക്ഷം എല്ലാക്കാലത്തും പറയുന്നതാണ് തനിക്കെതിരെയുള്ള അഴിമതി കഥയെന്നും തന്നെയറിയുന്ന ആരും താന്‍ അഴിമതിക്കാരനാണെന്ന് പറയില്ലെന്നും മേയര്‍ അനില്‍കുമാര്‍ വ്യക്തമാക്കി.
പാര്‍ലമെന്റ് മാതൃകയില്‍ അര്‍ധവൃത്താകൃതിയില്‍ ക്രമീകരിച്ചിരിക്കുന്ന കൗണ്‍സില്‍ ഹാളിലെ ഇരിപ്പിടങ്ങളില്‍ ഭരണ പ്രതിപക്ഷാംഗങ്ങളുടെ സ്ഥാനങ്ങള്‍ ഔദ്യോഗികമായി നിര്‍ണയിച്ചു നല്‍കിയിട്ടില്ല. മേയറുടെ ഡയസിന് അഭിമുഖമായി മൂന്ന് ബ്ലോക്കുകളിലായി 82 ഇരിപ്പിടങ്ങളാണുള്ളത്.
കൗണ്‍സിലര്‍മാരാകട്ടെ മേയറെ ഒഴിവാക്കി 73 പേരും. മുന്നിലെ കസേരകള്‍ സ്ഥിരം സമിതി അധ്യക്ഷര്ക്കുള്ളതാണ്. പിന്നിലായി ഇടത് ഭാഗത്ത് ഭരണപക്ഷ കൗണ്‍സിലര്‍മാരും വലത് ഭാഗത്ത് പ്രതിപക്ഷ കൗണ്‍സിലര്‍മാരും ഇരിക്കും.
24 കസേരകള്‍ വീതമാണ് ഓരോ ബ്ലോക്കിലും. ഇടത് ബ്ലോക്കില്‍ ഭരണപക്ഷവും വലതു ബ്ലോക്കില്‍ പ്രതിപക്ഷവും സ്ഥാനം ഉറപ്പിച്ച ശേഷം വരുന്ന കൗണ്‍സിലര്‍മാര്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ നടുഭാഗത്തെ ബ്ലോക്കില്‍ ഒന്നിച്ച് ഇരിക്കേണ്ടി വരും.
ഭരണ പ്രതിപക്ഷാംഗങ്ങള്‍ ഓരേ ബ്ലോക്കില്‍ ഇരിക്കേണ്ടിവരുന്നതിലെ പ്രശ്നങ്ങള്‍ സിപിഎമ്മിലെ പ്രധാന കൗണ്‍സിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഈ നിലയില്‍ പോകട്ടെയെന്ന നിലപാടാണ് മേയര്‍ സ്വീകരിച്ചത്.
ഇന്നത്തെ കൗണ്‍സില്‍ കഴിഞ്ഞാല്‍ 29ന് നിശ്ചിയിച്ച കൗണ്‍സിലും പുതിയ മന്ദിരത്തില്‍ തന്നെയാകും നടക്കുക. നവംബർ ആദ്യ ആഴ്ചയില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നേക്കും. അതിനു മുന്‍പായി ഒരു കൗണ്‍സില്‍ കൂടി ഉണ്ടാകും. ആവസാന കൗണ്‍സില്‍ എന്ന നിലയില്‍ കൗണ്‍സിലര്‍മാര്‍ പരസ്പരം നന്ദി പറഞ്ഞും സൗഹൃദം പങ്കുവച്ചും പിരിയുന്നതിനുള്ള അവസരമാകും അത്.
Kerala
കൊച്ചി: കാല് നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവില്‍ കൊച്ചി കോര്പറേഷന് പുതിയ ആസ്ഥാന മന്ദിരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും. മറൈന്‍ഡ്രൈവില്‍ ഗോശ്രീ പാലത്തിനടുത്ത് അബ്ദുല്‍ കലാം മാര്ഗിനോടു ചേര്‍ന്നുള്ള ഒന്നരയേക്കറിലാണ് പുതിയ ആസ്ഥാനമന്ദിരം.
ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ലോറുകള്‍ ഉള്‍പ്പടെ 1.68 ലക്ഷം സ്ക്വയര്‍ഫീറ്റില്‍ ആറ് നിലകളിലായണ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്. ഒന്നാം നിലയിലാണ് കൗണ്‍സില്‍ ഹാളും മേയറുടേയും ഡെപ്യൂട്ടി മേയറുടേയും ചേംബറുകള്‍. സ്ഥിരം സമിതി അധ്യക്ഷരുടെ ഓഫീസ് മുറികളും മേയറുടേയും ഡെപ്യൂട്ടി മേയറുടേയും ഓഫീസുകളും ഒന്നാം നിലയില്‍ തന്നെയാണുള്ളത്.
ഉത്തരേന്ത്യന്‍ വാസ്തുശില്പ നിര്‍മിതിയില്‍ മനോഹരമാണ് കൗണ്‍സില്‍ ഹാള്‍. നിലവില്‍ 74 കൗണ്സിലര്മാരാണുള്ളതെങ്കിലും 82 പേര്‍ക്കുള്ള ഇരിപ്പിടങ്ങളുണ്ട്. മേയറുടെ ഡയസിന് ഇരുവശവുമാണ് ഉദ്യോഗസ്ഥര്‍ക്കുള്ള ഇരിപ്പിടം. ഹാളിന്റെ പിന്നിലായി പൊതുജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇരിക്കാനുള്ള സൗകര്യവുമുണ്ട്.
കൊച്ചിയുടെ പൈതൃകം അടയാളപ്പെടുത്തുന്ന ഗ്രൗണ്ട് ഫ്ലോറിലെ കലാസൃഷ്ടി ശ്രദ്ധേയമാണ്. മുന്നില്‍ അറബിക്കടലിന്റെ റാണി ശില്പവും സ്ഥാപിച്ചിട്ടുണ്ട്. പൊതുജന സേവന കേന്ദ്രം ഗ്രൗണ്ട് ഫ്ലോറിലാണ്. രണ്ടാംനില മുതലാണ് വിവിധ വിഭാഗം ഉദ്യോഗസ്ഥരുടെ ഓഫീസുകളും മിനികോണ്‍ഫറന്‍സ് ഹാളും.
സി.എം. ദിനേശ് മണി മേയര്‍ ആയിരിക്കെ 2006-ല്‍ നിര്‍മാണം ആരംഭിക്കുമ്പോള്‍ 18.75 കോടിയായിരുന്നു എസ്റ്റിമേറ്റ്. 2018 ല്‍ 24.7 കോടിയായി ഉയര്‍ന്നു. എസ്റ്റിമേറ്റില്‍ സ്ട്രക്ച്ചര്‍ പൂര്‍ത്തിയാക്കുന്നത് മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്.
പ്ലംബിംഗ്, ഇലക്ട്രിഫിക്കേഷന്, ലിഫ്റ്റ്, ഇന്റീരിയര്‍ തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തി 2020 ല്‍ നിര്‍മാണ ചെലവ് 43 കോടിയായി ഉയര്‍ത്തിയുള്ള എസ്റ്റിമേറ്റ് തയാറാക്കി. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 61 കോടിയായി ഉയരുമെന്ന് മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ പറഞ്ഞു.
പുതിയ മന്ദിരത്തില്‍ മലിനജല സംസ്കരണ സംവിധാനത്തിന്റെയും കുടിവെള്ള ടാങ്കിന്റേയും ഉള്‍പ്പടെ അവസാനഘട്ട പണികള്‍ പൂര്‍ത്തിയാകാനുണ്ട്. വരും ദിവസങ്ങളില്‍ ഇവ പൂര്‍ത്തിയാക്കും. കൗണ്‍സില്‍ ഹാളും മേയറുടെ ഓഫീസും പൂര്ണസജമായതിനാല് അടുത്ത കൗണ്‍സില്‍ യോഗം പുതിയ മന്ദിരത്തില്‍ നടത്താനാണ് ശ്രമിക്കുന്നതെന്ന് മേയര്‍ പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ മേയര്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എം.ബി. രാജേഷ്, പി.രാജീവ് എന്നിവര്‍ മുഖ്യാതിഥികളാകും. ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി, കെ. ബാബു, ഉമാ തോമസ്, ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.